FLASH NEWS

'ഭീകരവാദം ലോകസമാധാനത്തിന് ഭീഷണി' : യുഎന്നിൽ കൈയ്യടി നേടി മോദി

WEB TEAM
September 24,2024 09:39 AM IST

ന്യൂയോർക്ക് :ഐക്യരാഷ്ട്ര സംഘടനയിൽ നടന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചർ ഉച്ചകോടിയിൽ  സംസാരിച്ച നരേന്ദ്ര മോദിക്ക് സദസിൻ്റെ നീണ്ട കരഘോഷം.

സുസ്ഥിര വികസനത്തിനായി മനുഷ്യ കേന്ദ്രീകൃതമായ സമീപനത്തിന് ലോകരാജ്യങ്ങൾ മുൻഗണന നൽകണമെന്ന് നരേന്ദ്ര മോദി വേദിയിൽ ആഹ്വാനം ചെയ്തു.''ലോകത്തുള്ള മനുഷ്യരാശിയുടെ ആറിലൊന്നിന്റെ ശബ്ദം കൊണ്ടുവരാൻ ഞാൻ ഇവിടെയുണ്ട്. ഇന്ത്യയിലെ 25 കോടി ജനങ്ങളെ ദാരിദ്ര്യത്തിൽ നിന്ന് ഉയർത്തി സുസ്ഥിര വികസനത്തിന്റെ മാതൃക ഞങ്ങള്‍ വിജയകരമായി ലോകത്തിന് കാണിച്ചുതന്നു '' - നീണ്ട കരഘോഷത്തിനിടെ മോദി വ്യക്തമാക്കി.'‘മനുഷ്യത്വത്തിൻ്റെ വിജയം നമ്മുടെ കൂട്ടായ ശക്തിയിലാണ്, അല്ലാതെ യുദ്ധക്കളത്തിലല്ല. ലോക സമാധാനത്തിനും വികസനത്തിനും ഭീകരവാദം വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. സൈബറിടം, ബഹിരാകാശം,കടൽ എന്നീ മേഖലകളിൽ പുതിയ ഭീഷണികൾ ഉയർന്നുവരികയാണ്.’’ – മോദി കൂട്ടിച്ചേർത്തു.

"സാങ്കേതികവിദ്യയുടെ സുരക്ഷിതവും ഉത്തരവാദിത്തമുള്ളതുമായ ഉപയോഗത്തിന്, മികച്ച നിലയിലുള്ള നിയന്ത്രണം ആവശ്യമാണ്. പരമാധികാരവും അഖണ്ഡതയും നിലനിൽക്കുന്ന അത്തരം രാജ്യാന്തര ഡിജിറ്റൽ ഭരണമാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചർ ഒരു പാലമാകണം, മറിച്ച് തടസ്സമാകരുത്. ലോക നന്മയ്ക്കായി, ഇന്ത്യ തങ്ങളുടെ ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചർ മാതൃക പങ്കിടാൻ തയാറാണ്.ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഒരു ഭൂമി ഒരു കുടുംബം ഒരു ഭാവി എന്നത് ഒരു പ്രതിബദ്ധതയാണ്–”മോദി ഭാരതത്തിൻ്റെ നിലപാട് വ്യക്തമാക്കി.

Comments 0

Kindly a‌void objectionable,derogatory, unlawful and lewd comments,while responding to reports.Such comments are punishable under cyber laws.Please keep away from personal attacks.The opinions expressed here are the personal opinions of readers and not that of Mukham News.